grigari-joseph-62

ആലുവ: മുൻ നഗരസഭ കൗൺസിലറും മാദ്ധ്യമ പ്രവർത്തകനുമായ അസീസി കവലയ്ക്ക് സമീപം കൊല്ലമാപറമ്പിൽ ഗ്രിഗറി ജോസഫ് (62) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് ആലുവ സെന്റ് ഡൊമിനിക്ക് ദേവാലയം സെമിത്തേരിയിൽ. നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ സെക്രട്ടറിയുമാണ്.. തൃശിവപേരൂർ എക്സ് പ്രസ്സ് സായാഹ്ന ദിനപത്രം ആലുവ ലേഖകനായിരുന്നു. ഭാര്യ: റൂബി. മക്കൾ: ടീന, ബിനു, നീന മേരി. മരുമക്കൾ: ജിതിൻ ജോയ്, മിൻസി ജോസ്‌