മലയിൻകീഴ് :മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.ഇന്നലെ വൈകുന്നേരം ഊരൂട്ടമ്പലം-മലയിൻകീഴ് റോഡിലാണ് സംഭവം.ബാലരാമപുരം അതിയനൂർ ആഴാംകുളത്തല മേലെപുത്തൻ വീട്ടിൽ സതീഷിന്റെ മകൻ അഖിൽ(26)ആണ് മരിച്ചത്.ഊരൂട്ടമ്പലം-മലയിൻകീഴ് റോഡിലെ കൊടും വളവിൽ പാറയംവിളാകം ശരത്ചന്ദ്രന്റെ മതിൽ തകർത്ത് പൾസർ ബൈക്ക് വീഴുകയായിരുന്നു.ഉഗ്രശബ്ദം കേട്ട് ശരത്ചന്ദ്രന്റെ വീട്ടുകാരെത്തുമ്പോഴേക്കും രക്തം വാർന്ന് അബോധവസ്ഥയിലായിരുന്നു. അഖിലിനെ 108 ആംബുലൻസിൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. പോയാട്-പള്ളിമുക്കിലുള്ള ഹിന്ദുസ്ഥാൻ ലിവറിൽ സെയിൽസ് മാനാണ് അഖിൽ. .
(ഫോട്ടോ അടിക്കുറിപ്പ്....നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് തകർന്ന മതിൽ(2)അപകർത്തിൽപ്പെട്ട ബൈക്ക്.)