നെടുമങ്ങാട് : നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് സപ്തദിനക്യാമ്പ് പേരയം യു.പി.എസിൽ ഡി.കെ മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.മെമ്പർ ജി.ടി അനീഷിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.താര, പ്രഥമാദ്ധ്യാപിക എസ്.ബിന്ദു,ബാബുരാജ്,ഹരികൃഷ്ണൻ,ഡോ.ആർ.എൻ അൻസർ തുടങ്ങിയവർ പ്രസംഗിച്ചു.ഒരാഴ്ചത്തെ ക്യാമ്പിൽ പ്രകൃതീയം,വിമുക്തി,ഇനി ഞാൻ ഒഴുകട്ടെ,നടപ്പാത നിർമ്മാണം എന്നീ പദ്ധതികൾ നടപ്പിലാക്കുമെന്ന് ക്യാമ്പ് കോർഡിനേറ്റർ അറിയിച്ചു.