നെടുമങ്ങാട് :മൊട്ടക്കാവ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവമത സമ്മേളനവും ക്രിസ്മസ് കിറ്റ് വിതരണവും ചികിത്സാസഹായ ദാനവും കോൺഗ്രസ് നേതാവ് പാലോട് രവി ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ,മൊട്ടക്കാവ് രാജൻ,ലാൽ വെള്ളാഞ്ചിറ,ബി.കെ.സോമശേഖരൻ നായർ,ആർ.ജെ മഞ്ജു,വി.എസ് പ്രവീൺ,തോട്ടുമുക്ക് റഷീദ്,അക്ബർഷാ,സെബാസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു.സർവമത സമ്മേളനത്തിൽ സ്വാമി വിജയാനന്ദ,ഫാ.മൈക്കിൾചന്ദ്രൻ കുന്നേൽ,പനവൂർ സഫീർഖാൻ മന്നാനി എന്നിവർ സന്ദേശം നൽകി.