ബാലരാമപുരം : സാധാരണക്കാരെ സഹായിച്ചും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടും മതേതര ശക്തികളുടെ ഐക്യം കെട്ടിപ്പെടുത്തിയും ജീവ കാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യ സേവനങ്ങളും ജീവിത ശൈലിയാക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ബാലരാമപുരത്ത് നടന്ന ബഹുജന സമിതിയുടെ ക്രിസ്‌മസ് പുതുവർഷ മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2019ലെ എം.വി.ആർ സ്മാരക അവാർഡിന് അർഹനായ എൽ.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കൺവീനർ കൊടങ്ങാവിള വിജയ കുമാറിന് അവാർഡ് സമ്മാനിച്ചു. നാൽപ്പതു വർഷം പൂർത്തിയാക്കിയ ഹോട്ടൽ ഉടമ ഹാജി ബിസ്മി ഇസ്മയിലിനെ ആദരിച്ചു. കൺവീനർ എൻ.എസ്. ആമിന അദ്ധ്യക്ഷത വഹിച്ചു. പഴക്കിറ്റും കേക്ക് വിതരണവും ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. സമ്മേളനത്തിൽ മുൻ എം.എൽ.എ അഡ്വ. എസ്.ആർ. തങ്കരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, നെയ്യാറ്റിൻകര ലത്തീൻ രൂപത ഫാദർ ജി. ക്രിസ്തുദാസ്, സമിതി പ്രസിഡന്റ് എം. നിസ്താർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹാജി ഇ.എം. ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ, നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ ചെയർ പേഴ്സൺ അലിഫാത്തിമ, ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് റോയൽ ജി. സുരേഷ് തമ്പി, ബി.ജെ.പി കോവളം നിയോജക മണ്ഡലം സെക്രട്ടറി എം.എസ്. ഷിബുകുമാർ, സി.ഐ.റ്റി.യു നേതാവ് ബാലരാമപുരം കബീർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പുന്നയ്ക്കാട് ബിജു, കവി കോട്ടുകാൽ ശ്യാമ പ്രസാദ്, സി.എം.പി സംസ്ഥാന കൗൺസിൽ അംഗം ജെ. ഹയറുന്നിസ, മുസ്ലിംലീഗ് നേതാവ് എ. അബുബേക്കർ, സി.എം.പി ഏര്യാസെക്രട്ടറി വി. വിജയരാജ് എന്നിവർ സംസാരിച്ചു.