
ആര്യനാട്:ആര്യനാട് ചൂഴ സ്വാശ്രയ ക്ഷീരോത്പാദക സംഹകരണ സംഘത്തിലെ ക്ഷീര കർഷക സമ്മേളനവും ക്രിസ്മസ് ആഘോഷവും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി ഉദ്ഘാടനം ചെയ്തു.സംഘം ചെയർമാൻ ഈഞ്ചപ്പുരി സന്തു അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ക്ഷീര വികസന ഓഫീസർ ഒ.ബി.ബിന്ദു ക്രിസ്തുമസ് കിറ്റ് വിതരണം ചെയ്തു.ഡയറി ഇൻസ്പെക്ടർ രാജീവൻ,വാർഡ് മെമ്പർമ്മാരായ കെ.ലേഖ,അനിൽകുമാർ,ഷാജിത,ഡയറി ഇൻസ്പെക്ടർ ലേഖ,ബോർഡ് മെമ്പർമ്മാരായ ബി.രാജീവൻ,ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.