കാഞ്ഞിരംകുളം: കഴിവൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2020 ജനുവരി 30 ന് കൊടിയേറി ഫെബ്രുവരി 8 ന് ആറാട്ടോടെ സമാപിക്കും. ഒന്നാം ഉത്സവ ദിവസമായ ജനുവരി 30 ന് രാവിലെ 4.45 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.45ന് തൃക്കൊടിയേറ്റ്, 11.15ന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, നവകാഭിഷേകം, ഉച്ചയ്ക്ക് 12.3ന് അന്നദാനം, വൈകിട്ട് 6 ന് സോപാന സംഗീതം, 6.30ന് അലങ്കാര ദീപാരാധന, ഭഗവതിസേവ, പുഷ്പാഭിഷേകം, ശ്രീഭൂതബലി എഴുന്നള്ളത്ത്. ഏഴാം ഉത്സവദിവസമായ ഫെബ്രുവരി 5ന് രാത്രി 9.15ന് സാംസ്കാരിക സമ്മേളനം, കലാ കായിക മത്സര വിജയികൾക്ക് സമ്മാനദാനം, എട്ടാം ഉത്സവദിനമായ 6 ന് രാത്രി 9.15ന് തിരുവനന്തപുരം ഭാവനയും നിമിഷയും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, ഒൻപതം ഉത്സവദിനമായ 7 ന് രാവിലെ 9 ന് ഊരുചുറ്റ്, ആനപ്പുറത്തെഴുന്നള്ളിപ്പ്, ഘോഷയാത്ര, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 10 ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, പള്ളിവേട്ട, പള്ളിക്കുറുപ്പ്, പത്താം ഉത്സവദിനമായ 8 ന് രാവിലെ 8ന് പൊങ്കാല, തുലാഭാരം, പിടിപ്പണം വാരൽ, കുഞ്ഞുണ്, തുടർന്ന് കാഞ്ഞിരംകുളം അരുണോദയം സ്കൂൾ ഓഫ് മ്യൂസിക് ആതിര സുരേന്ദ്രൻ അവതരിപ്പിക്കുന്ന സംഗീതാർച്ചന, 10 ന് പൊങ്കാല നിവേദ്യം, വൈകിട്ട് 5.30ന് ആറാട്ടുബലി, 6.30ന് ആറാട്ട്, 7.30 ന് തിരിച്ചെഴുന്നള്ളത്ത്, ആറാട്ട് കലശാഭിഷേകം, രാത്രി 9.30 ന് വലിയ കാണിക്ക, 9.40 ന് തൃക്കൊടിയിറക്ക്.