income-tax-cuts

തിരുവനന്തപുരം: അടുത്ത കേന്ദ്ര ബഡ്ജറ്രിൽ ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാദ്ധ്യത. നിലവിലുള്ള ആദായ നികുതി നിരക്കുകൾ കുറച്ചും സ്ലാബുകളിൽ നേരിയ വ്യത്യാസം വരുത്തിയുമാണ് ഇളവ് നടപ്പാക്കുകയെന്നാണ് സൂചന.

കൂടുതൽ വരുമാനമുള്ളവർക്കായി പുതിയ സ്ലാബ് ഏർപ്പെടുത്താനും കോർപ്പറേറ്ര് നികുതി കുറച്ചതുപോലെ ആദായ നികുതിയിലും നേരിയ കുറവ് വരുത്താനുമാണ് നിർദ്ദേശങ്ങൾ. പ്രത്യക്ഷ നികുതി നിരക്കുകൾ പരിഷ്കരിക്കാൻ നിയോഗിച്ച ടാസ്‌ക് ഫോഴ്സ് ആണ് ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകിയത്. നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ചേ ധനകാര്യ വകുപ്പ് തീരുമാനമെടുക്കൂ.

മൂന്നുകോടിയോളം പേരാണ് ഇപ്പോൾ ആദായ നികുതി നൽകുന്നത്. പുതിയ ഇളവുകൾ ഇവരിൽ ഭൂരിപക്ഷത്തിനും പ്രയോജനമുണ്ടാക്കുന്നതാണ്. ഇപ്പോൾ കോർപ്പറേറ്റ് ടാക്സ് ഇളവ് വഴി 1.45ലക്ഷം കോടി രൂപയാണ് സർക്കാർ നൽകിയത്. ഇത് നിക്ഷേപം കൂട്ടാനായി നേരിട്ടുള്ള നികുതിയിൽ നൽകിയ ഇളവായാണ് കണക്കാക്കുന്നത്. എന്നാൽ ആദായ നികുതി ഒഴിവാക്കുന്ന പരിധിയിൽ വ്യത്യാസം വരുത്തിയിട്ടില്ല.

ഇളവ് നിർദ്ദേശങ്ങൾ

10 ലക്ഷം രൂപ വരെ വാർഷിക വരുമാനക്കാർക്ക് 10% കുറവ്

പത്തിനും 20 ലക്ഷത്തിനും ഇടയിലുള്ളവർക്ക് 20% ഇളവ്

20 ലക്ഷം മുതൽ രണ്ട് കോടി വരെ വരുമാനത്തിന് 30% ഇളവ്

രണ്ടു കോടിക്ക് മുകളിലുള്ളവർക്ക് 35% ഇളവ്

.ആദായ നികുതിക്ക് പുറമേ ഈടാക്കുന്ന

സർച്ചാർജ്ജുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്

നിലവിലെ സർച്ചാർജ്ജ്

2.5 ലക്ഷം രൂപ വരെ സർച്ചാർജ്ജ് ഇല്ല.

2.5ലക്ഷം മുതൽ 5 ലക്ഷം വരെ 5 %

5 ലക്ഷം മുതൽ 10ലക്ഷം വരെ 20 %

10ലക്ഷത്തിന് മുകളിൽ 30%

50ലക്ഷത്തിന് മുകളിലുള്ളവർ ഇതിന് പുറമേ 10% മുതൽ 37% വരെ അധിക സർചാർജ്ജ്.

.