വക്കം: 87ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തീർത്ഥാടന പദയാത്ര 29 ന് രാവിലെ 5.30 ന് വക്കം കുഞ്ചാൻവിളാകം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ വക്കം ദേവേശ്വര ക്ഷേത്രം( പുത്തൻനട) എത്തി പ്രണാമം അർപ്പിക്കും. തുടർന്ന് കണ്ണമംഗലം ,പണയിൽകടവ്,വെന്നിയോട്,മേൽവെട്ടൂർ, അയന്തി, തുടങ്ങിയ സ്ഥലങ്ങളിൽ ശ്രീ നാരായണീയരും എസ്.എൻ.ഡി.പി. ശാഖകളും വിവിധ സംഘടനകളും നൽകുന്ന വരവേൽപ് ഏറ്റുവാങ്ങി ശിവഗിരി മഹാസമാധിയിൽ സമാപിക്കുമെന്ന് എന്ന് സംഘാടക സമിതി സെക്രട്ടറി അറിയിച്ചു.