v

കടയ്ക്കാവൂർ: തിരക്കേറിയ കടയ്ക്കാവൂർ ഓവർബ്രിഡ്ജ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് രാത്രി കത്തുന്നില്ല. പകരം പകൽ മുഴുവനും കത്തുന്ന ലൈറ്റ് നാട്ടുകാരുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞതോടെ നാട്ടുകാരുടെ പരാതി കുന്നോളമായി.

ഏതായാലും സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.പക്ഷേ ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.