1. ജ്വലനത്തെ സഹായിക്കുന്ന വാതകം?
ഓക്സിജൻ
2. ചലിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനത്തിൽ തുടരുവാനുള്ള പ്രവണത എങ്ങനെ അറിയപ്പെടുന്നു?
ജഡത്വം
3. ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദന നിരക്ക് മിനിട്ടിൽ എത്രയാണ്?
72 തവണ
4. അന്തഃസ്രാവി ഗ്രന്ഥികളുടെ കൂട്ടത്തിലെ മാസ്റ്റർ ഗ്രന്ഥി ഏത്?
പിറ്റ്യൂറ്ററി ഗ്രന്ഥി
5. കായകളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
കാത്സ്യം കാർബൈഡ്
6. ഗ്ളാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം?
വജ്രം
7. വാഹനങ്ങളിൽ ഉപയോഗിക്കുന്ന റിയർ വ്യൂ മിറർ?
കോൺവെക്സ് ദർപ്പണം
8. ഫോസിലുകളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രശാഖ?
പാലിയന്റോളജി
9. രക്തത്തിലെ ഹിമോഗ്ളോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതു?
ഇരുമ്പ്
10. ബാരോമീറ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ടോറിസെല്ലി
11. കടലിന്റെ നീല നിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?
സി.വി. രാമൻ
12. ശരീരത്തിൽ ജീവകം, ധാതുലവണങ്ങൾ, ഇരുമ്പ് എന്നിവ സംഭരിക്കുന്ന അവയവം?
കരൾ
13. ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു?
മഗ്നീഷ്യം സിലിക്കേറ്റ്
14. ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
ഹൈഡ്രജൻ
15. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
ജീവകം കെ.
16. എന്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ക്വാഷിയോർക്കർ?
മാംസ്യം
17. ഓർഗാനോ ഫോസ്‌ഫേറ്റ് പ്രധാന ഘടകമായി വരുന്ന കീടനാശിനി?
മാലത്തയോൺ
18. ചന്ദ്രനിൽ ശബ്ദം കേൾക്കാതിരിക്കാനുള്ള കാരണം?
അന്തരീക്ഷ വായു ഇല്ലാത്തതിനാൽ
19. വിയർപ്പിലൂടെ പുറത്തുവരുന്ന ഏതു രാസവസ്തുവാണ് ധരിച്ചിരിക്കുന്ന വെള്ളി പാദസരം നിറം മങ്ങി കറുത്തുപോകാൻ കാരണമാവുന്നത്?
ഗന്ധകം
20. എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ?
ലെപ്‌റ്റോസ്പൈറ
21. ആറ്റത്തിന്റെ ന്യൂക്ളിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?
ഹൈഡ്രജൻ
22. ജലം വഴി പരാഗണം നടത്തുന്ന സസ്യത്തിന് ഉദാഹരണം?
കുരുമുളക്.