ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ 71ാം വാർഷിക പൊതുയോഗം നാളെ രാവിലെ 10ന് തിട്ടയിൽമുക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ബാങ്ക് പ്രസിഡന്റ്‌ ജി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കാഷ് അവാർഡുകൾ നൽകി അനുമോദിക്കും. ബാങ്കിലെ എല്ലാ എ ക്ലാസ്‌ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.