തിരുവനന്തപുരം: ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ ശതാബ്ദിയും പ്രഭാത് ബുക്ക് ഹൗസിന്റെ 68ാം വാർഷികവും 30, 31, ജനുവരി 1 തീയതികളിലായി നടക്കും. 30ന് വൈകിട്ട് 5ന് തീർത്ഥപാദ മണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രഭാത് ബുക്ക്ഹൗസ് ചെയർമാൻ സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനാകും. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, മുല്ലക്കര രത്നാകരൻ, കെ.ജയകുമാർ, ഡോ.ജോർജ് ഓണക്കൂർ, കെ.പ്രകാശ് ബാബു, ആർ.രാമചന്ദ്രൻ നായർ, തുടങ്ങിയവർ മൂന്ന് ദിവസം നീളുന്ന പരിപാടികളിൽ പങ്കെടുക്കും. ജനുവരി 1ന് വൈകിട്ട് 5ന് വനം മന്ത്രി കെ.രാജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്ന് രാവിലെ 10ന് ആശാൻ കവിതകളുടെ ആലാപനമത്സരം ചീഫ് വിപ്പ് കെ.രാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് കുമാരനാശാന്റെ സീതാകാവ്യം എന്ന വിഷയത്തിലുള്ള സെമിനാർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.ബി.വി.ശശികുമാർ, ഡോ.എസ്.രാജശേഖരൻ, ഡോ.ആർ.ബി.ശ്രീകല തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് ചെയർമാൻ സി.ദിവാകരൻ, ജനറൽ മാനേജർ എസ്.ഹനീഫാറാവുത്തർ, ഡയറക്ടർമാരായ ഡോ.വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ.എം.ചന്ദ്രബാബു, എൽ.ഗോപീകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.