തിരുവനന്തപുരം: ജില്ലാ ശരീര സൗന്ദര്യ മത്സരം 29ന് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ തുടങ്ങും. വൈകിട്ട് 3.30ന് മത്സരം ആരംഭിക്കും. വൈകിട്ട് 5ന് മേയർ കെ.ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള ബാർ കൗൺസിൽ വൈസ് ചെയർമാൻ ആനയറ ഷാജി മുഖ്യപ്രഭാഷണം നടത്തും. സ്‌പോർട്‌സ് കൗൺസിൽ ജില്ലാപ്രസിഡന്റ് എസ്.എസ്.സുധീർ, അർജുന അവാർഡ് ജേതാവ് ടി.വി.പോളി, മുൻ മി.ഇന്ത്യ കെ.ആനന്ദൻ, കെ.എസ്.എസ്.സി അംഗം കരമന ഹരി, ഡി.എസ്.സി അംഗം കൃഷ്ണകുമാർ, കെ.സെൽവദാസ്, ടി.ശിവൻ, ഹാരിസ് എസ്.ജെ, ഡി.ആർ.ജയ്‌കൃഷ്ണ എന്നിവർ മുഖ്യാതിഥികളാകുമെന്ന് ടി.ബി.ബി.എ സെക്രട്ടറി സുരേഷ് കുമാർ.എസ്, പ്രസിഡന്റ് സുധാകരൻ .എസ്, എസ്.എസ്.സുധീർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.