ബാലരാമപുരം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്കോത്സവം വേറിട്ട അനുഭവമായി. കുട്ടികളുടെ ശാസ്ത്ര മാസികയായ യുറീക്കയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ബാലരാമപുരം ഹൈസ്കൂളിൽ ദ്വിദ്വിന യുറീക്കോത്സവം സംഘടിപ്പിച്ചത്.പരീക്ഷണളിലേർപ്പെട്ടും സൗരകണ്ണട നിർമ്മിച്ചും കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി.ഡോ.പി.അരവിന്ദാക്ഷൻ ക്ലാസ് നയിച്ചു.ലഘു പരീക്ഷണങ്ങൾ, വീഡിയോ പ്രദർശനം,നക്ഷത്ര നിരീക്ഷണം എന്നിവയും നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വസന്തകുമാരി,മെമ്പർ ശശിധരൻ, ഹെഡ്മാസ്റ്റർ സുനിൽകുമാർ,എം.വി ജയകുമാർ,മേഖലാ സെക്രട്ടറി വേണു തോട്ടുംകര,പ്രതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.കെ.ജി ഹരികൃഷ്ണൻ,എ.എസ് മൻസൂർ,എൻ.കുമരേശൻ,സി.വി അജിത്,എസ്.എൽ.സുനിൽ കുമാർ,ടി.ചന്ദ്രശേഖരൻ,മുരളീധരൻ നായർ,കെ.ആർ.രാജൻ എന്നിവർ നേത്യത്വം നൽകി.