നെയ്യാറ്റിൻകര :ബി.എം.എസ് കാരോട് പഞ്ചായത്ത് കമ്മറ്റി ക്രിസ്മമസ് -പുതുവത്സര ആഘോഷം നടത്തി.മാറാടി എ.പ്രേം കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ ജോതിഷ്കുമാർ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി പാറശാല പി.ജി.അനിൽ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ചെങ്കവിള ഹരിഹരൻ, സെക്രട്ടറി വെള്ളറാൽ സുനിൽ കുമാർ, എന്നിവർ പങ്കെടുത്തു.അയിര കെ.ബിജുകുമാർ സ്വാഗതവും ദീപ നന്ദിയും പറഞ്ഞു.