പാലോട്:പുലിയൂർ റബർ ഉത്പാദക സംഘം വാർഷിക പൊതുയോഗവും കർഷക സംഗമവും കാർഷിക സെമിനാറും ഇന്ന് രാവിലെ 10ന് നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ സംഘം പ്രസിഡന്റ് കൃഷ്ണപ്രസാദിന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.എൻ.എഫ്.ആർ.പി.എസ് പ്രസിഡന്റ് ജോർജ്ജ് ജോസഫ്,റബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ കൃഷ്ണൻകുട്ടി,പേരയം ശശി,കരിക്കുഴി അപ്പുകുട്ടൻ,പുലിയൂർ രാജൻ,പി.രാജീവൻ,നാരായണൻ നായർ,റീജ ആർ.എസ്,എൻ.ചന്ദ്രദാസ് ,ബി.സുശീലൻ, ജയകുമാർ, ഉമാദേവി, കുമാരി തങ്കച്ചി,പി .മോഹനൻ എന്നിവർ സംസാരിക്കും.