ബാലരാമപുരം: തേമ്പാമുട്ടം ഒരുമ റസിഡന്റ്സ് അസോസിയേഷൻ വാർഷികം ഞായറാഴ്ച വൈകിട്ട് 4ന് അസോസിയേഷൻ അങ്കണത്തിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് എ.ജെ ശശികുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ പ്രീജ മുഖ്യപ്രഭാഷണം നടത്തും.ഗിന്നസ് റിക്കാർഡ് കരസ്ഥമാക്കിയ ഗിന്നസ് കുമാറിനെ ആദരിക്കും.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതമാർക്ക് നേടിയ ഒരുമ റസിഡൻസിലെ വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിക്കും.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ആർ.കെ.ബിന്ദു. കെ.ഹരിഹരൻ,​യുവകവി സുമേഷ് കൃഷ്ണൻ,​ബാലരാമപുരം സി.ഐ.ജി.ബിനു,​എസ്.ഐ ജി.വിനോദ് കുമാർ,​ ജനമൈത്രി പൊലീസ് പി.ആർ.ഒ എ.വി.സജീവ്,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ സംസാരിക്കും.സെക്രട്ടറി വി.ശിവകുമാർ സ്വാഗതവും ഷോഗൺ ബാബു നന്ദിയും പറയും.