കുഴിത്തുറ:കുഴിത്തുറയിൽ വീട് കുത്തിത്തുറന്ന് 5പവനും 12000രൂപയും കവർന്നു. കുഴിത്തുറ, നരിയൻവിള സ്വദേശി മുരുകന്റെ (53) വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അന്ന് വൈകിട്ട് മുരുകനും കുടുംബവും പള്ളിയിൽ പോയിട്ട് തിരികെ വന്നപ്പോൾ വീടിന്റെ പിൻ വാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അലമാരയിൽ ഉണ്ടായിരുന്ന 5പവനും 12000രൂപയുമാണ് മോഷ്ടിച്ചത്.