കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ആദ്യഘട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് 30നാണ്. ആദ്യഘട്ടമായ ഇന്ന് 48പഞ്ചായത്തുകളിലും 30ന് 47പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ്. മേൽപ്പുറം, തിരുവട്ടാർ, കുറുന്തൻകോട്, തക്കല, രാജാക്കമംഗലം യൂണിയനുകളിലെ 48പഞ്ചായത്തുകളിൽ ഇന്നും കിള്ളിയൂർ, അഗസ്തീശ്വരം, തോവാള, മുഞ്ചിറ എന്നിവിടങ്ങളിൽ 30നുമാണ് ഇലക്ഷൻ നടക്കുന്നത്. ടൗൺ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.