തിരുവനന്തപുരം: കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്)​ ജില്ലാസമ്മേളനം 29ന് രാവിലെ 10.30ന് പുളിമൂട് കേസരി ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ ആമുഖ പ്രഭാഷണം നടത്തും. സി.ഐ.ടി.യു ജില്ലാസെക്രട്ടറി വി. ശിവൻകുട്ടി,​ സി.പി.ഐ ജില്ലാസെക്രട്ടറി ജി.ആർ. അനിൽ,​ ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് വി.ആർ. പ്രതാപൻ,​ ചാരുപാറ രവി,​ ബി.ജെ.പി നേതാവ് എം.എസ്. കുമാർ,​ കെ.എൻ.ഇ.എഫ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എം.സി. ശിവകുമാർ,​ ജനറൽ സെക്രട്ടറി സി. മോഹനൻ,​ സംസ്ഥാന സെക്രട്ടറി എസ്.ആർ. അനിൽകുമാർ,​ ജില്ലാസെക്രട്ടറി ഉദയകുമാർ. എസ്,​ കെ.യു.ഡബ്ല്യു.ജെ ജില്ലാപ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെുക്കും.