sndp

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ നിന്നും ശിവഗിരിയിലേക്കു സംഘടിപ്പിച്ച തീർത്ഥാടന വിളംബര പദയാത്ര അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ശാർക്കര ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിച്ചു.പദയാത്ര സംഘാടക സമിതി ചെയർമാൻ സി.വിഷ്ണുഭക്തനു പീത പതാക അടൂർ പ്രകാശ് എം പി കൈമാറി.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം കൗൺസിലർ ഡി.വിപിൻരാജ്, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, എസ്.സുന്ദരേശൻ, ജി.ജയചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, അജീഷ് കടയ്ക്കാവൂർ, വക്കം സജി, ഡോ.ജയലാൽ, അജി കീഴാറ്റിങ്ങൽ, സേവനം ഭാരവാഹികളായ സുഭാഷ്, മനോഹരൻ, ട്രസ്റ്റംഗം മണിച്ചൻ, സുനിൽ ദത്ത്, പി.ആർ.എസ് പ്രകാശൻ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജലജ, ലതിക പ്രകാശ്, സലിത, വത്സല എന്നിവർ പങ്കെടുത്തു. പദയാത്ര ശാർക്കര, വലിയകട ജംഗ്ഷൻ, കടയ്ക്കാവൂർ വഴി അഞ്ചുതെങ്ങ് കായിക്കര നെടുങ്ങണ്ട ഒന്നാം പാലം ശ്രീനാരായണ ബി.എഡ് ട്രയിനിംഗ് കോളേജിൽ ഉച്ചയോടെ എത്തിച്ചേർന്നു. തുടർന്ന് വിശ്രമത്തിനു ശേഷം വൈകിട്ട് വർക്കല പുത്തൻ ചന്ത വഴി ശിവഗിരി മഹാസമാധി മണ്ഡപത്തിൽ എത്തിച്ചേർന്നു.ശിവഗിരി സ്വാമി മാരുടെ സമൂഹ പ്രാർത്ഥനയോടെ പ്രണാമങ്ങളർപ്പിച്ച് പദയാത്രയ്ക്ക് സമാപനമായി.