തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ് മികച്ച പാർലമെന്റേറിയന്മാരായി തിരഞ്ഞെടുത്തവർക്കുള്ള ദ്വിദ്വിന സഹവാസ ക്യാമ്പ് ഇന്നും നാളെയുമായി പൂജപ്പുര എസ്.സി.ഇ.ആർ.ടിയിൽ നടക്കും.കോളേജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ വിഘ്‌നേശ്വരി,​പ്രൊഫ ജെ.പ്രഭാഷ്,​സംവിധായിക വിധു വിൻസെന്റ്,​ഡോ.ബീന പി.എൽ,​ഡോ.ഡിംപി വി.ദിവാകരൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ളാസ് നയിക്കും. സൈക്കോളജിസ്റ്റ് ആന്റോ മൈക്കിൾ വ്യക്തിത്വ വികസന ക്ളാസെടുക്കും.രണ്ടാം ദിനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്,​ നിയമസഭ,​പ്രിയദർശിനി പ്ളാനറ്റേറിയം തുടങ്ങിയവ സന്ദർശിച്ച് ക്യാമ്പ് അവസാനിക്കും.