മുടപുരം:അഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനനയായ സൗഹൃദം 87 അഴൂർ വൃദ്ധസദനത്തിലേക്ക് മൈക്ക് സെറ്റ് സംഭാവന നൽകി.സുനിൽ വടക്കുംകര വാങ്ങി നൽകിയ മൈക്ക് സെറ്റിന്റെ പ്രവർത്തനോദ്‌ഘാടനം മാതാവ് സുശീലാമ്മ നിർവഹിച്ചു.കവി രാധാകൃഷണൻ കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി.സുശീലാമ്മയെ ചടങ്ങിൽഉപഹാരം നൽകി ആദരിച്ചു. ബിജു ശ്രീധർ അദ്ധ്യക്ഷനായി.മുൻ അദ്ധ്യാപകനായപ്രഭാകരൻ,കവി മുട്ടപ്പലം വിജയകുമാർ,റഹിം,ജോയ്,ലതിക മുരളി,അനിൽനന്ദനം,സുരേഷ് ബാബു,വൃദ്ധസദനം മനേജർ സിന്ധു,എക്സിക്യൂട്ടീവ് അംഗംസുശില,അനിൽതെറ്റിച്ചിറ തുടങ്ങിയവർ പങ്കെടുത്തു.