ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളിച്ചലിലെ വിവിധ ഗ്രന്ഥശാലകളിൽ സൂര്യഗ്രഹണം വീക്ഷിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും അവസരമൊരുക്കി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമിതിഅംഗം കെ.ജി. ഹരികൃഷ്ണൻ ചർച്ചാക്ലാസിന് നേതൃത്വം നൽകി. ഗ്രന്ഥശാല പ്രസിഡന്റ് എം.കെ. സാവിത്രി, സെക്രട്ടറി എം. മഹേഷ് കുമാർ, ലൈബ്രേറിയൻ പ്രമോദിനി തങ്കച്ചി എന്നിവർ സംസാരിച്ചു. ഇടക്കോട് ജയ്‌ഹിന്ദ് ലൈബ്രറിയിൽ സൂര്യഗ്രഹണ നിരീക്ഷണോത്സവത്തിന് ഗ്രന്ഥശാല ഭാരവാഹികളായ ബിനിൽ, പ്രശാന്ത് മഴകഞ്ചേരി, സുനിൽ, ലതാ സുനിൽ എന്നിവർ നേതൃത്വം നൽകി. നടുക്കാട് സന്മാർഗ പ്രദായിനി ഗ്രന്ഥശാലയുടെ നിരീക്ഷണം വലിയറത്തല നളന്ദ കോളേജിൽ നടന്നു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.ഡി. രാമചന്ദ്രൻ നായർ, സെക്രട്ടറി നടുക്കാട് രാമചന്ദ്രൻ, ലൈബ്രേറിയൻ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. നവയുഗം ഗ്രന്ഥശാലയിൽ സെക്രട്ടറി ഭഗവതിനട സുന്ദർ ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥശാല ഭാരവാഹികളായ രഞ്ചിത്ത്. വി.എം, സി.എൻ മോഹനകുമാർ, വിനീത് .ആർ.ജി, ലൈബ്രേറിയൻ ജയറാണി എന്നിവർ നേതൃത്വം നൽകി. മച്ചേൽ വിദ്യാദീപം ഗ്രന്ഥശാലയിൽ നടന്ന സൂര്യഗ്രഹണ നിരീക്ഷണോത്സവത്തിന് ഗ്രന്ഥശാല സെക്രട്ടറി അനിൽകുമാർ, ഗ്രന്ഥശാല ഭാരവാഹികളായ വേണു എന്നിവരും യുവജനസമാജം ഗ്രന്ഥശാലയിൽ ഭാരവാഹികളായ കെ.ജി. ഹരികൃഷ്ണൻ, ജെ. സനിൽകുമാർ, ല്രൈബ്രേറിയൻ സരിത. എസ്.എസ് എന്നിവരും നേതൃത്വം നൽകി