1

പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിൽ ഹരിത കേരള മിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പദ്ധതിക്ക് തുടക്കമായി. അരുമാനൂരിലെ തോട് ജനകീയമായി നവീകരിക്കുന്നതിന് തുടക്കമിട്ട് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിസ്തി മൊയ്തീൻപിള്ള അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീല ഷാജു, മെമ്പർമാരായ ബോബൻ, സുമേഷ്, രമ, സുലോചന തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വാർഡ് മെമ്പർമാർ, പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതവും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓവർസിയർ ബീന നന്ദിയും പറഞ്ഞു.