dec26a

ആറ്റിങ്ങൽ: ക്രിസ്‌മസ് അവധിക്കാലം ആഘോഷമാക്കാൻ ഡിസംബർ ഫെസ്റ്റിലേക്ക് ജനം ഒഴുകിയെത്തുകയാണ്. സ്നേക്ക് മാസ്റ്റർ വാവാ സുരേഷ് എത്തുമെന്ന് അറിയിപ്പുണ്ടായതോടെ മേളയിലേക്ക് സന്ദർശകരുടെ പ്രവാഹമായിരുന്നു. രാത്രി 8ഓടെയാണ് അദ്ദേഹം മേളയിലെത്തിയത്. വാവാസുരേഷിന്റെ വാക്കുകൾ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്. അദ്ദേഹം വിവിധ തരം പാമ്പുകളെ കാണികൾക്കായി പ്രദർശിപ്പിച്ചു. ഓരോ ദിവസവും കൂടിവരുന്ന തിരക്ക് മേളയെ ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ്. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് മേളയുടെ റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ജനുവരി 5വരെ നടക്കുന്ന മേളയ്‌ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.ടി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയുമുണ്ട്. വിവിധ സ്റ്റാളുകളും കുട്ടികൾക്കായി കളിക്കോപ്പുകളും കുതിരസവാരിയും ഡിസംബർ ഫെസ്റ്റിന്റെ പ്രത്യേകതയാണ്.​ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് മേളയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.