obitury

നെടുമങ്ങാട് : ബി.ജെ.പി മുൻ മണ്ഡലം സെക്രട്ടറിയും ബി.എം.എസ് മുൻ മുനിസിപ്പൽ പ്രസിഡന്റുമായ കരുപ്പൂര് മുടിപ്പുര മായയിൽ ശശിപാലൻ (54) പ്രഭാത നടത്തയ്ക്കിടെ പിക്കപ്പ് വാനി ടിച്ചു മരിച്ചു.ബുധനാഴ്ച രാവിലെ 5.30 ഓടെ കരുപ്പൂര് മുടിപ്പുര ജംഗ്‌ഷനിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ടുവന്ന പിക്അപ് ശശിപാലനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിൽഡിംഗ് കൺസ്ട്രക്ഷൻ കരാറുകാരനായിരുന്നു.ഭാര്യ : ലത.മക്കൾ : ശംഭു, ശില്പ. ബി.ജെ.പി നേതാക്കളായ വി.വി രാജേഷ്,പൂവത്തൂർ ജയൻ തുടങ്ങിയവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.