വെഞ്ഞാറമൂട്: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019 ലെ പ്രൊഫ.ജി.ശങ്കരപ്പിള്ള സ്മാരക പുരസ്കാരം കുമാര വർമ്മയ്‌ക്ക്. ഇന്ത്യൻ നാടക രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ജനുവരി ഒന്നിന് വൈകിട്ട് 5.30 ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും.