കോവളം: ക്രിസ്മസ് തലേന്ന് പുൽക്കൂട് കാഴ്ച്ചകൾ കാണാൻ സ്‌കൂട്ടറിൽ പോയ മത്സ്യത്തൊഴിലാളി യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കോളനി ഹൗസ് നമ്പർ 496-ൽ ശബരിയാർ-സിബി ദമ്പതികളുടെ മകനായ പ്രിയൻ(23) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച അർദ്ധരാത്രി വിഴിഞ്ഞം മുക്കോല ജങ്ഷനിലായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ഇയാളെ ആദ്യം വിഴിഞ്ഞം ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ പരേതയായ സോണിയ പ്രിൻസൺ.