കഴക്കൂട്ടം: വെളളൂർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വലിയുള്ളാഹി കോട്ടുപ്പയുടെ 48ാം മത് ഉറൂസ് മുബാറക്കിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 3.30ന് നടക്കുന്ന ഉറൂസ് വിളംബര ഘോഷയാത്രക്ക് ശേഷം അൽ ഉസ്താദ് ഉമർ മുസ്ലിയാർ കൊടിയേ​റ്റ് കർമ്മം നിർവഹിക്കുന്നതോടെ ഉറൂസിന് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഹാഷിം സഖാഫി ഉദ്ഘാടനം ചെയ്യും.29 മുതൽ 31 വരെ രാത്രി 8 മണി മുതൽ ചുള്ളിമാനൂർ അബ്ദുസലാം മൗലവിയുടെയും എം.എം ബാവ മൗലവി അങ്കമാലിയുടെയും മതപ്രഭാഷണം നടക്കും. 2020 ജനുവരി ഒന്ന് രാത്രി 8 ന് ശാദുലി റാത്തീബ്, ജനുവരി 2ന് രാവിലെ 11 മണിക്ക് വെള്ളൂരിലെ യുവാക്കളുടെ സാംസ്‌കാരിക സംഘടനയായ മാസ്സിന്റെ നേതൃത്വത്തിൽ സാധുവിവാഹം നടക്കും. രാത്രി 8 ന് നടക്കുന്ന ബുർദാ മജ്ലിസ് (ഗുൽഷ നേ മദീന 2020)ന് ഹാഫിള് സ്വാദിഖലി ഹാളിലി ഗൂഡല്ലൂർ നേതൃത്വം നല്കും.മൂന്നാം തിയതി രാത്രി 8 ന് രിഫാഈ റാത്തീബും ജനുവരി 4 ന് രാവിലെ 11ന് നടക്കുന്ന അന്നദാനത്തോടും കൂടി ഉറൂസിന് സമാപനം കുറിക്കും.