വർക്കല: ചെറുന്നിയൂർ ദളവാപുരം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.സത്യവ്രതൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശിവശങ്കരൻ വിജയൻ,ട്രഷറർ മുരളീധരൻപിളള,വാർഡ്മെമ്പർ രജനിഅനിൽ,പ്രൊഫ. കെ.ജി.സൺബീൻ,എസ്.വിജയൻ എന്നിവർ സംസാരിച്ചു. പ്രോജക്ട് സൈക്കോളജിസ്റ്റ് ആർ.അമൃത നയിച്ച മാനസികാരോഗ്യ ബോധവത്കരണക്ലാസും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.ഭാരവാഹികളായി കെ.സത്യവ്രതൻ (പ്രസിഡന്റ്),പ്രൊഫ.കെ.ജി.സൺബീൻ (വൈസ് പ്രസിഡന്റ്),ശിവശങ്കരൻവിജയൻ (സെക്രട്ടറി), എസ്.വിജയൻ, ശീലഭദ്രൻ (ജോയിന്റ് സെക്രട്ടറിമാർ),മുരളീധരൻപിളള (ട്രഷറർ),ശ്രീകണ്ഠൻനായർ (ആഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.