തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക വനിതാ സംഘം യൂണിയന്റെ ആഭിമുഖ്യത്തിൽ കുമാരനാശാൻ രചിച്ച ദീപാർപ്പണം എന്ന കവിതയുടെ ശതാബ്ദി ആഘോഷം വനിതാ സംഘം വൈസ് പ്രസിഡന്റ് ജി. ഉഷാകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു.യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ഏകാത്മകം മെഗാ ഇവന്റിന്റെ യൂണിയൻതല അവതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് നിർവഹിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് കേക്ക് മുറിച്ച് നിർവഹിച്ചു.യൂണിയൻ കൗൺസിലർ കെ.വി. അനിൽകുമാർ, മണ്ണന്തല സി. മോഹനൻ, അരുൺ അശോക്, കെ. ശ്രീകുമാർ, മിനി ഷാജി എന്നിവർ സംസാരിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി ലേഖാ സന്തോഗ് സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.