fff

നെയ്യാറ്റിൻകര: ഗുണ്ടാ നിയമപ്രകാരം അനവധി കേസ്സുകളിലെ പ്രതിയായ അതിയന്നൂർ ആറാലുമൂട് രമാ ഗോകുലം വീട്ടിൽ നിന്ന് വെൺപകൽ ചർച്ച് റോഡിൽ റോസ് മൌണ്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പപ്പടം വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുവിനെ ( 32 ) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റു ചെയ്തു. പിടിച്ചുപറി, കൊല്ലപാതകം എന്നീ കുറ്റങ്ങളിലായി നിരവധി കേസുകളിലെ പ്രതിയാണ്. നെയ്യാറ്റിൻകര, വിഴിഞ്ഞം, മെഡിക്കൽ കോളേജ്, ഫോർട്ട് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കരുതൽ തടങ്കൽ എന്ന നിലയ്ക്ക് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.അനിൽകുാർ,സി.ഐ ജെ.പ്രദീപ്, എസ്.ഐ.റ്റി.പി.സെന്തിൽകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.