unarv-kalasandya

വർക്കല: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഉണർവ് സാംസ്‌കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ തീർത്ഥാടനവേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എം.ജി.എം മോഡൽ സ്‌കൂൾ, ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്, കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് തുടങ്ങി വിവിധ സ്‌കൂളുകളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഡോ.ബി. ഭുവനേന്ദ്രൻ, ഡോ.എസ്. ജയപ്രകാശ്, ഉണർവ് പ്രസിഡന്റ് വി. രഞ്ജിത്ത്, സെക്രട്ടറി ജി. മനോഹർ, എസ്. അനിഷ്‌കർ, സി. ഉണ്ണിക്കൃഷ്ണൻ, പ്രവിൻ, സുനിൽകുമാർ, ജയൻ, ഷിജുഅരവിന്ദ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുളള സമ്മാനദാനം സ്വാമി വിശാലാനന്ദയും ഗായകപ്രതിഭകൾക്കുള്ള സമ്മാനദാനം ഡോ.പി.കെ. സുകുമാരനും നിർവഹിച്ചു.