ആറ്റിങ്ങൽ: ധാന്യങ്ങൾ ഏതായാലും അവ പൊടിപ്പിക്കാനായി ഇനി മില്ലുകളിൽ പോകേണ്ട. ധാന്യങ്ങൾ നിഷ്പ്രയാസം പൊടിക്കാനുള്ള ചെറിയ മില്ല് വീട്ടിൽ തന്നെ സജ്ജീകരിക്കാൻ കുക്ക് വെൽ കമ്പനിയുടെ യന്ത്രം നിങ്ങളെ സഹായിക്കും. ഈ യന്ത്രത്തിൽഒരുകിലോ അരി ആറ് മിനിട്ടിലും മറ്റ് ധാന്യങ്ങൾ എട്ട് മിനിട്ടിലും പൊടിക്കാൻ കഴിയും. ഒരുമണിക്കൂർ തുടർച്ചയായി ഉപയോഗിച്ചാലും ചൂടാവില്ലെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. കല്ലിൽ പൊടിക്കുന്ന സ്വാദ് ഉണ്ടാകുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. മേളയിൽ വലിയ എക്ചേഞ്ച് ഓഫറും ഉപകരണത്തിന് നൽകുന്നുണ്ട്. ഏത് പഴയ ഇലക്ട്രിക് ഉപകരണവും എക്ചേഞ്ച് ചെയ്യാം. 2000 രൂപ യഥാർത്ഥ വിലയിൽ നിന്നും ഇളവും ലഭിക്കും. മൂന്ന് ജാറും ആറുവർഷ ഗാരന്റി ഓഫറുമുണ്ട്.