vv

മാറനല്ലൂർ ; മാറനല്ലൂർ സെന്റ് പോൾസ് ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് കാർണിവലിന് തുടക്കമായി.31ന് സമാപിക്കും.അടൂർ പ്രകാശ് എം. പിഉദ്ഘാടനം ചെയ്യ്തു.പുൽക്കൂട് പ്രദർശനം ഐ.ബി. സതീഷ് എം.എൽ.എയും സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എയും വ്യാപാരമേള മുൻ സ്പീക്കർ എൻ.ശക്തനും ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ജോണി കെ ലോറൻസ്,സഹവികാരി ഫാ.അലക്‌സ് സൈമൺ,പഞ്ചായത്ത് പ്രസിഡന്റ് രമ,വൈസ് പ്രസിഡന്റ് അഷറഫ്,വാർഡ് മെമ്പർമാരായ അജികുമാർ,ഊരൂട്ടമ്പലം ഷിബു,ശ്രീ മിഥുൻ,കാർണിവൽ കൺവീനർ സജീഷ്‌കുമാർ എസ്,ആൻസലദാസ്, മോഹൻദാസ്,അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു