വെള്ളറട: കിളിയൂർ സാഗര ഗ്രന്ഥശാല കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വെള്ളറട മുതൽ കിളിയൂർ വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ മുഹമ്മദ് ഉബൈദ് ഫ്ളാഗ് ഓഫ് ചെയ്തു. വെള്ളറട സി.ഐ ബിജു സന്ദേശം നൽകി. പത്തുവയസിനു മുകളിലുള്ളവർക്കായി സാഗര സംഘടിപ്പിക്കുന്ന കബഡി പരിശീലനത്തിന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കബഡി പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം കേരള സ്പോർട്സ് ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ബി. അജിത്ത് കുമാർ നിർവഹിച്ചു. അസോസിയേഷൻ ട്രഷറർ ലിജിൻ, ഗ്രന്ഥശാല പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി ബിജു, ഐ. സുനിൽ കുമാർ, ഡി. ആൽബിൻ, കോച്ച് സുധീഷ്, ഫിസിക്കൽ ട്രെയിനർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.