ദുബായ്: അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ശരത്കുമാർ നമ്പ്യാർ (കണ്ണൻ,21) ദുബായിൽ കാറപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുറവൻകോണം സായി പ്രസാദത്തിൽ ആനന്ദ്കുമാറിന്റെയും (നന്ദു), രാജശ്രീ പ്രസാദിന്റെയും മകനാണ് .
ദുബായിൽ ജോലി ചെയ്യുന്ന അമ്മയെ കാണാൻ അമേരിക്കയിൽ നിന്ന് എത്തിയതാണ്. അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്തേക്ക് വരാനിരിക്കെ ബുധനാഴ്ച വെളുപ്പിനായിരുന്നു അപകടം. ദുബായിൽ രാംകോ ഇൻഫോടെക് വൈസ് പ്രസിഡന്റാണ് രാജശ്രീ. ഡൂൺ സ്‌കൂളിൽ പഠിച്ച ശേഷം ബോസ്റ്റണിൽ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയായി ചേർന്ന ശരത് അവസാന വർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്നു. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.