നെടുമങ്ങാട് : താലൂക്കാസ്ഥാനത്തെ സാംസ്കാരിക കൂട്ടായ്മകൾക്ക് ഊർജം പകർന്നു നൽകിയ കോയിക്കൽ പുസ്തകോത്സവത്തിന് വൻ ജനപങ്കാളിത്തത്തോടെ പരിസമാപ്തി.സമാപനസമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ജനാധിപത്യം എങ്ങോട്ട് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു മോഡറേറ്ററായി.മുല്ലക്കര രത്നാകരൻ, എൻ.പീതാംബരക്കുറുപ്പ്,ഗുരുവായൂർ ദേവസ്വം മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ,എം.എസ് കുമാർ,ഡോ.എം.എ സിദ്ധീഖ്,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു,സംഘാടകസമിതി ചെയർമാൻ അഡ്വ.ആർ.ജയദേവൻ,കൺവീനർ ഷിജുഖാൻ,ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷ,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.