vld-4

വെള്ളറട: വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ വെള്ളറടയിൽ ഐക്യ ക്രിസ്മസ് റാലിയും സമ്മേളനവും സംഘടിപ്പിച്ചു. ക്രിസ്തുവിൽ നാം ഒന്ന് എന്ന സന്ദേശവുമായാണ് റാലി സംഘടിപ്പിച്ചത്. ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിൽ നിന്നും ആരംഭിച്ച റാലി വെള്ളറട പാസ്റ്റർ മെമ്മോറിയൽ സി.എസ്.ഐ സഭ അങ്കണത്തിൽ സമാപിച്ചു. കേരള റീജിയൻ ലാറ്റിൻ കത്തോലിക്ക കൗൺസിൽ അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ: ഡി.ഷാജികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ: ഇബ്ബാസ് ഡാനിയേൽ അദ്ധ്യക്ഷനായി. റവ: ഡോ: ഡേവിഡ് ജോയി ക്രിസ്മസ് സന്ദേശം നൽകി. വെള്ളറട ക്രിസ്റ്റ്യൻ ഫെല്ലോഷിപ്പ്, ക്രിസ്റ്റ്യൻ ക്ളർജി ഫെല്ലോഷിപ്പ്, ക്രിസ്റ്റ്യൻ ചാരിറ്റബിൾ ട്രസ്റ്റ്, എന്നിവയുടെ ഉദ്ഘാടനവും നടന്നു. ട്രസ്റ്റിലേക്കുള്ള ആദ്യ സംഭാവന മണത്തോട്ടം സ്വദേശി ടൈറ്റസ് കൈമാറി, എസ് ഡബ്ളിയു, സി.ഐ.ബിഷപ്പ് ഡോ: ഓസ്റ്റിൻ എം.പോൾ , ഇ.സി.ഐ.ബിഷപ്പ് ഡോ: സാം യേശുദാസ്, കുരിശുമല ഡയറക്ടർ ഡോ:വിൽസന്റ്.കെ.പീറ്റർ, റവ: ഗോൾഡ്ഫ്രെ വിൽസൻ, മേജർ സി.ജേക്കബ്, റവ: ഗിൽബർട്ട് കല്ലറത്തല, റവ: ഷാലോം, റവ: ചന്ദ്രശേഖർ, റവ: ഇ.ഷൈൻ. റവ: സിജിൻ, സി.വിൽസകുമാർ, എം.യേശുദാനം, എസ്.ജയന്തി തുടങ്ങിയവർ സംസാരിച്ചു.