ടൈംടേബിൾ
17 ന് നടത്താനിരുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷ (പേപ്പർ I – റിസർച്ച് മെത്തഡോളജി), ഡിസംബർ 30 ന് നടത്തും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ജനുവരി 6 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ് സി - വിദൂര വിദ്യാഭ്യാസ വിഭാഗം 2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ കാർഡുമായി സ്കൂൾ ഓഫ് ഡിസ്റ്റന്റ് എഡ്യൂക്കേഷൻ കാര്യവട്ടം സെന്ററിൽ വിദ്യാർത്ഥികൾ ഹാജരാകണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
നാലാം സെമസ്റ്റർ എം.കോം ഡിഗ്രി (എസ്.ഡി.ഇ- 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി ജനുവരി 1 മുതൽ 7 വരെ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഫോൺ: 0471 - 2386442 (EG V)
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം
ബി.ആർക് ഡിഗ്രി കോഴ്സ് (2013 അഡ്മിഷൻ) അഡ്മിഷൻ നേടി ആറ് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് (യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് 40 മാർക്കിന് താഴെ ലഭിച്ചിട്ടുളളവർ) ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അവസരം നൽകുന്നു. പഠിച്ച കോളേജിലെ പ്രിൻസിപ്പൽ റഗുലർ ഫാക്കൽറ്റിയെ ഇതിനായി വിനിയോഗിച്ച് കോഴ്സിലെ ആവശ്യകത അനുസരിച്ച് ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം. ഒരു സെമസ്റ്ററിൽ ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നൽകാനാവൂ. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കണം. ജനുവരി 20 നകം അപേക്ഷ നൽകണം. അപേക്ഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (മേഴ്സിചാൻസ് 2008 അഡ്മിഷൻ വരെ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 4 വരെ അപേക്ഷിക്കാം.
നാല്, ആറ് സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം.
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ (2018 സ്കീം) ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജനുവരി 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.