തിരുവനന്തപുരം: വലയ സൂര്യഗ്രഹണം കാണാൻ കേരള സർവകലാശാലയുടെ ഒപ്റ്റോ ഇലക്‌ട്രോണിക്‌സ് വിഭാഗം സൗകര്യമൊരുക്കി.രാവിലെ 8ന് ആരംഭിച്ച സൂര്യഗ്രഹണം,ആകാശം മേഘാവൃതമായതിനാൽ ദൃശ്യമായില്ല. 9 മണിയോടെ ആകാശം തെളിയുകയും ഗ്രഹണം ദൃശ്യമാകുകയും ചെയ്തു. പ്രൊഫ.എസ്.ശങ്കരരാമന്റെ നേതൃത്വത്തിൽ ഗവേഷകരായ സ്വപ്നയും വിമൽരാജുമാണ് ഈ ദൃശ്യവിരുന്നൊരുക്കിയത്.ടെലിസ്‌കോപ്പുകളോ മറ്റ് ഉപകരണങ്ങളോ കൂടാതെ,ഒരു കഷണം ദർപ്പണം ഉപയോഗിച്ച് ദൃശ്യമാക്കിയ സൂര്യഗ്രഹണം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവിസ്മരണീയ അനുഭൂതിയായി.സ്മിത, ഹാഷിം,സരിത,റിബിൻ,അബീഷ് എന്നിവർ ഗ്രഹണം കാണുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി.ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ചു.11.06ന് ഗ്രഹണം അവസാനിച്ചു.