ആറ്റിങ്ങൽ: പൗരത്വ ഭേദഗതി നിയമത്തിൽ ഉണ്ടായ പ്രതിഷേധങ്ങളെ അവഹേളിച്ച് ചർച്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്രസർക്കാർ മനോഭാവത്തിനെതിരേ കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പാസ്പോർട്ട് സേവാ കേന്ദ്രം ഉപരോധിച്ചു. ആറ്റിങ്ങൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് ജി.ജി. ഗിരി കൃഷ്ണൻ, അജ്മൽ, അഹദ്, നാസിഫ് എന്നിവർ നേതൃത്വം നൽകി.