
വെള്ളറട: പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി പി ഒ നിലമാമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തി (37) നെയാണ് ക്രിസ്മസ് ദിനത്തിൽ വൈകിട്ട് വീട്ടുലെ ബെഡ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ടു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതാണ് പ്രശാന്ത് കുടുംബപ്രശ്നങ്ങളാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു . ഭാര്യ സരിത ഗൾഫിൽ നഴ്സാണ് . രണ്ടുമക്കളുണ്ട്.