 
തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠം സർവകലാശാലയുടെ അമൃതപുരി, കോയമ്പത്തൂർ, ബംഗളുരു കാമ്പസുകളിലായി 31 എം.ടെക്, പിഎച്ച്.ഡി കോഴ്സുകൾ ആരംഭിച്ചു. ഈ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കായി നാലു കോടി രൂപയുടെ സ്‌കോളർഷിപ്പുകളും പ്രഖ്യാപിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസസ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, റിന്യൂവബിൾ എനർജി ടെക്‌നോളജീസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്, സ്മാർട്ട് ഗ്രിഡ്‌സ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്, ജിയോഇൻഫർമാറ്റിക്സ് ആൻഡ് എർത്ത് ഒബ്‌സർവേഷൻ, ഇൻഡസ്ട്രിയൽ ഇന്റലിജന്റ് സിസ്റ്റംസ് എന്നിങ്ങനെയുള്ള നവീന കോഴ്സുകളാണ് തുടങ്ങുന്നത്.
അമൃതപുരി കാമ്പസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് സിഗ്‌നൽ പ്രോസസിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, സൈബർ സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് നെറ്റ്വർക്ക്, എംബഡഡ് കൺട്രോൾ ആൻഡ് ഓട്ടോമേഷൻ, ജിയോഇൻഫർമാറ്റിക്സ് ആൻഡ് എർത്ത് ഒബ്‌സർവേഷൻ, പവർ ആൻഡ് എനർജി (സ്മാർട്ട് ഗ്രിഡസ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്), പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ, സിഗ്‌നൽ പ്രോസസിംഗ് ആൻഡ് എംബഡഡ് സിസ്റ്റംസ്, തെർമൽ ഫ്‌ളൂയിഡ്‌സ് എൻജിനിയറിംഗ്, വി.എൽ.എസ്.ഐ ഡിസൈൻ, വയർലെസ് നെറ്റ്വർക്ക്സ് ആൻഡ് ആപ്ലിക്കേഷൻസ് കോഴ്‌സുകളാണ് തുടങ്ങുന്നത്. എംടെക് കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വർഷവും ഒരു ലക്ഷം രൂപയോളം സ്‌കോളർഷിപ്പായി നല്കും. ഇന്റഗ്രേറ്റഡ് എംടെക്, പിഎച്ച്.ഡി കോഴ്‌സുകൾക്ക് പ്രതിവർഷം പത്ത് ലക്ഷം രൂപയാണ് സ്‌കോളർഷിപ്പ്. ഗേറ്റ് യോഗ്യത നേടാത്തവർക്കും അപേക്ഷിക്കാം. യൂറോപ്പ്, യു.എസ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ സർവകലാശാലകളുമായി ചേർന്നുള്ള ഡ്യുവൽ ഡിഗ്രി, ഡ്യുവൽ പിഎച്ച്.ഡി പ്രോഗ്രാമുകൾക്കും ചേരാം. വെബ്സൈറ്റ്- www.amrita.edu/joinmtech