തിരുവനന്തപുരം: വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ ഒഴിവുള്ള മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നാല് ഒഴിവാണുള്ളത്. ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജനുവരി 10 വൈകിട്ട് 5ന് മുൻപായി സീനിയർ സൂപ്രണ്ട്, ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ,വെള്ളയാണി, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 04712381601.