vld-6

വെള്ളറട: ബൈക്ക് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു . തോവാള അഴകിയപാണ്ടിപുരം മേൽക്കര ന്യൂ സ്ട്രീറ്റിൽ ദാമോദരൻ- അനിത ദമ്പതികളുടെ മകൻ കിഷോർ (23) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് കിളിയൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയിട്ട് രാത്രി മടങ്ങിവരുന്നവഴി കിളിയൂർ ജംഗ്ഷനു സമീപം വീടിന്റെ മതിലിൽ ബൈക്കിടിച്ചുകയറുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണ മടഞ്ഞു. കുലശേഖരം ശ്രീരാമകൃഷ്ണ മെഡിക്കൽ കോളേജിലെ നാലാം വർഷ ഹോമിയോ വിദ്യാർത്ഥിയാണ്. ശ്രീധർ സഹോദരനാണ്.