ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആറ്റിങ്ങൽ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു.മണ്ഡലം ചെയർമാൻ അഡ്വ. വി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി നിർവാഹകസമിതി അംഗം എൻ.സുദർശനൻ,ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സനൽകുമാർ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഹാഷിം,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസഫ് പെരേര,എൻ.ആർ.ജോഷി,പി. ഉണ്ണികൃഷ്ണൻ,ബ്ലോക്ക് പ്രസിഡന്റുമാരായ ഗംഗാധര തിലകൻ,അംബി രാജ എന്നിവർ നേതൃത്വം നൽകി.