കാഞ്ഞിരംകുളം : കാഞ്ഞിരംകുളം ഇലക്ട്രിക്കൽ സെക്ഷനിൽ ക്രിസ്മസ് ആഘോഷവും പൊന്നാട നൽകി ആദരിക്കലും നടന്നു. കഴിഞ്ഞ ആഴ്ചയിൽ പോസ്റ്റിൽ ബോധക്ഷയം ഉണ്ടായ ജീവനക്കാരനെ സമയോചിമായി ഇടപെട്ട് രക്ഷിച്ച സഹപ്രവർത്തകരെ ആദരിച്ചു. വിഴിഞ്ഞം സബ്ഡിവിഷനിൽ എ.ഇ.ഇ ഇന്ദു വി.എസ്., എ.ഇ രാഹുൽ, എസ്.ഇ. ജിഷ്ണു എസ്. കുമാർ, എസ്.ഇ. സുധീഷ്, എസ്.ഇ. പ്രസാദ്, സ്റ്റാഫ് സെക്രട്ടറി ബിനു പാൾ.റ്റി, മറ്റ് സഹപ്രവർത്തകർ എന്നിവർ പങ്കെടുത്തു.